സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
പൂനെ: തങ്ങളുടെ ഹോം സ്റ്റേഡിയമായ ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സി 2022-23 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) സീസണിന്റെ ആദ്യ ഹോം മാച്ച് പൂനെയിൽ കളിക്കും.
Advertisment
ഒക്‌ടോബർ 9ന് പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ഐഎസ്‌എൽ ചാമ്പ്യൻമാരുടെ ഹോം മാച്ച്. കളിക്കാരുടെ സുരക്ഷ മുൻഗണനയായി നിലനിർത്തി ലീഗുമായി കൂടിയാലോചിച്ച് ആദ്യ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു.
ഒക്‌ടോബർ 22ന് ബെംഗളൂരു എഫ്‌സിക്കെതിരെ നടക്കുന്ന തങ്ങളുടെ രണ്ടാം ഹോം മത്സരത്തിനായി ഹൈദരാബാദ് എഫ്‌സി ഗച്ചിബൗളി സ്റ്റേഡിയത്തിൽ തിരിച്ചെത്തും.