ഐഎസ്എല്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ അടച്ചിട്ട് സ്റ്റേഡിയത്തില്‍ നടത്തും; കേരളവും ഗോവയും വേദിയാകും

സ്പോര്‍ട്സ് ഡസ്ക്
Monday, July 6, 2020

ന്യൂഡല്‍ഹി: ഐഎസ്എല്‍ കേരളത്തിലും ഗോവയിലുമായി നടത്താൻ ധാരണയായി. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താനാണ് തീരുമാനം. ഐഎസ്എല്‍ അധികൃതരും ടീമുകളുടെ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം.

കോവിഡ് പ്രതിരോധത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളവും ഗോവയും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഈ പരിഗണനക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

×