/sathyam/media/post_attachments/SFV6VC429HdKh0zna10H.png)
അനുകരണീയ മാതൃക !
ഇസ്‌ലാം മതവിശ്വസികൾക്ക് ഇസ്‌ലാമിക് സെന്റർ ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശം.
വീടുകളിൽ ഇബാദത്ത് ചെയ്യുക ,ഇഫ്ത്താറിനുള്ള പണം ദരിദ്രരുടെ ഭവനങ്ങളിലെത്തിക്കുക !
ഇസ്‌ലാമിക് സെന്റർ ഓഫ് ഇന്ത്യ ചെയർമാൻ മൗലാനാ ഖാലിദ് റഷീദ് ഫിരംഗി മഹലി പുറപ്പെടുവിച്ച അഡ്വൈസറി പ്രകാരം ഇന്ത്യയിൽ അടുത്ത മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയതിനാൽ ഈ മാസം മുതലാരംഭിക്കുന്ന റംസാൻ മാസത്തെയും അത് സ്വാധീനിക്കുകയാണ്.
ഈ മാസം 23 ന് പിറവി കാണുകയാണെങ്കിൽ 24 മുതൽ റംസാൻ ആരംഭിക്കും. അംങ്ങനെയാകുമ്പോൾ 10 ദിവസം റംസാൻ ലോക്ക് ഡൗൺ സമയത്താകും കടന്നുപോകുക.
അതിനാൽ ഈ കാലയളവിൽ മുസ്‌ലിം സഹോദരർ പ്രത്യേകമായുള്ള താരവീഹ് നമസ്ക്കാരം വീടുകളിൽത്തന്നെ ചെയ്യേണ്ടതാണ്.
ലോക്ക് ഡൗൺ കാലയളവിൽ നാം നിയമത്തെ കർശനമായി പാലിക്കണം. ഈ മഹാമാരിയിൽ നിന്ന് മുക്തിനേടാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കണം. മസ്‌ജിദുകളിൽ ഒരു സമയം 5 പേരിൽക്കൂടുതൽ പോകാൻ പാടില്ല. മറ്റുള്ളവർ വീടുകളിൽത്തന്നെ പ്രാർത്ഥന നടത്തുക.
മസ്‌ജിദുകളിൽ എല്ലാ വർഷവും റംസാനിൽ ഇഫ്ത്താർ നല്കിയിരുന്നവർ ഈ വർഷവും അത് നൽകണം. ഇക്കൊല്ലം അത് മസ്‌ജിദിനുപകരം പാവപ്പെട്ടവന്റെ ഭവനങ്ങളിലേക്കാണ് നൽകേണ്ടത്.
റംസാനിൽ ഇഫ്ത്താർ പാർട്ടികൾ നടത്തിയിരുന്നവർ ഈ വർഷം ആ തുക ദരിദ്രർക്ക് റേഷൻ സാധനങ്ങൾ വാങ്ങിനൽകാൻ വേണ്ടി ഉപയോഗിക്കണം. നമുക്ക് ചുറ്റുമുള്ള ആരും വിശന്നിരിക്കുന്നില്ല എന്ന കാര്യം നൊയമ്പുകാർ ഉറപ്പുവരുത്തണം. സക്കാത്ത് നൽകേണ്ടവർ അതും സാധുക്കൾക്ക് വിതരണം ചെയ്യണം.