ഹൈദരാബാദ്​: ​ ദക്ഷിണ മധ്യ റെയില്‍വെ കോവിഡ്​ 19 രോഗികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാനൊരുങ്ങുകയാണ്. കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാനുള്ള ഉത്തരവ്​ ലഭിച്ചിട്ടുണ്ടെന്ന്​ സെക്കന്തറാബാദ്​ ഡിപ്പോ വ്യക്തമാക്കി.
/sathyam/media/post_attachments/p0PSMLeAYI5sK0dpALjL.jpg)
60 വാര്‍ഡുകളൊരുക്കുകയാണ് തങ്ങളുടെ​ ലക്ഷ്യം​. 60ല്‍ 41 കോച്ചുകളുടെ പണി പൂര്‍ത്തിയാക്കി. ഏപ്രില്‍10ന്​ മുന്നേ ജോലി തീര്‍ക്കേണ്ടതുണ്ടെന്നും കോച്ചിങ്​ ഡിപ്പോ ഓഫീസര്‍ ഉമര്‍കാന്ത്​ തൗരി വ്യക്തമാക്കി.
ഇതുവരെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയ കോച്ചുകളില്‍ ജനറല്‍ സിറ്റിങ്​ കോച്ചുകളുമുണ്ട്​. അതില്‍ മധ്യഭാഗത്തുള്ള ബെര്‍ത്തുകള്‍ എടുത്തു മാറ്റിയാണ്​ വാര്‍ഡുകളൊരുക്കുന്നത്​. രോഗികള്‍ക്ക്​ ഓക്​സിജന്‍ സിലിണ്ടറുകള്‍ നല്‍കാനുള്ള സൗകര്യവുമുണ്ടെന്നും ഉമര്‍കാന്ത്​ തൗരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us