കോ​വി​ഡ് വ്യാ​പ​നം : ഇ​സ്ര​യേ​ലി​ലും ചൊ​വ്വാ​ഴ്ച മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, April 7, 2020

ജെ​റു​സ​ലം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​സ്ര​യേ​ലി​ലും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.

പാ​സോ​വ​ര്‍ അ​വ​ധി ദി​ന​ത്തി​നി​ടെ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ന​ട​പ​ടി. ഇ​സ്ര​യേ​ലി​ല്‍ ഇ​തു​വ​രെ 8,904 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 57 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. 607 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

×