ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, May 15, 2021

ഗാസ: ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. അല്‍-ജസീറ, അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ തകര്‍ത്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

×