ഇസ്രയേൽ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഇന്ത്യ; അക്രമിയെ സംഭവ സ്ഥലത്ത് പോലീസ് വെടിവെച്ചു കൊന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഡല്‍ഹി: ഇസ്രായേലിലെ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കൊല്ലപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ചെയ്തു. ഇസ്രയേലിലെ ടെൽ അവീവിൽ ഇന്നലെ രാത്രിയാണ് ആയുധധാരി ആക്രമണം നടത്തിയത്.

Advertisment

publive-image

ഇന്നലത്തെ ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഒരു പോലീസുകാരനും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 26 വയസുള്ള പലസ്തീൻ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തി. അക്രമിയെ സംഭവ സ്ഥലത്ത് പോലീസ് വെടിവെച്ചു കൊന്നു.

ഒരാഴ്ചയ്ക്കിടെ ഇസ്രയേലിൽ ഉണ്ടായ മൂന്നാമത്തെ ആക്രമണമാണിത്. അറബ് ഭീകരതയെ ഇസ്രയേൽ ധീരമായി നേരിട്ട് ജയിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌തലി ബെന്നെറ്റ് വ്യക്തമാക്കിയിരുന്നു.

Advertisment