ഗൂഗിള്‍ മാപ്പിന് പകരം തദ്ദേശീയ മാപ്പ് വരുന്നു; ഐഎസ്ആര്‍ഒയും മാപ്പ്‌മൈഇന്ത്യയും കൈകോര്‍ക്കുന്നു

New Update

ന്യൂഡല്‍ഹി: ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതിനായി ഐഎസ്ആർഒയും നാവിഗേഷൻ ദാതാവായ മാപ്‌മൈഇന്ത്യയും കൈകോർക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാപ്‌മൈഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോസ്പേഷ്യൽ ടെക്‌നോളജി കമ്പനി സിഇ ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഐഎസ്ആർഒ ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ധാരണാപത്രം ഒപ്പിട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

ഇന്ത്യൻ നിർമിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി ഐഎസ്ആർഒയുമായി ഒരുമിക്കുകയാണെന്നു മാപ്‌മൈഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ പറഞ്ഞു. ‘ഈ സഹകരണം ആത്മനിർഭർ ഭാരതിന് ശക്തി പകരും. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഭാവിയിൽ ഇവിടെ നിർമിച്ച ആപ്പിനെ ആപ്പ് ഉപയോഗിക്കാം. ഇനി ഗൂഗിൾ മാപ്സ് / എർത്ത് എന്നിവയുടെ ആവശ്യമില്ല’– ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വർമ അഭിപ്രായപ്പെട്ടു.

Advertisment