തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ എഫഐആർ സമർപ്പിച്ചു. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. പേട്ട സിഐ ആയിരുന്ന എസ്.വിജയന്‍ ഒന്നാംപ്രതിയാണ്. കേസിൽ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഉള്‍പ്പെടെ 18 പ്രതികളാണ് ആകെയുള്ളത്.
/sathyam/media/post_attachments/34xW5GeN3Q0EfcnK6QtB.jpg)
കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുള്ള സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സിബിഐയുടെ നടപടി. ഈ എഫ്ഐആർ അനുസരിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് സിബിഐ വ്യക്തമാക്കി.
അതേസമയം, ഗുജറാത്ത് കലാപകേസുകള്‍ അന്വേഷിച്ചതിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് ആര്‍.ബി.ശ്രീകുമാര്‍ പ്രതികരിച്ചു. ചാരക്കേസിലെ സിബിഐ എഫ്.ഐ.ആര്‍ ഇതിന്‍റെ ഭാഗമാണ്. എഫ്.ഐ.ആര്‍ കാണാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ആര്‍.ബി.ശ്രീകുമാര്‍ പറഞ്ഞു