സ്വര്‍ണക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഷൂട്ടിങ് ലോകകപ്പില്‍ രണ്ട് സ്വര്‍ണം കൂടി സ്വന്തമാക്കി

സ്പോര്‍ട്സ് ഡസ്ക്
Sunday, March 28, 2021

ന്യൂഡല്‍ഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യ രണ്ട് സ്വര്‍ണം കൂടി സ്വന്തമാക്കി. വനിതകളുടെ ട്രാപ്പ് ഇനത്തില്‍ ശ്രേയസി സിങ്, മനിഷ കീര്‍, രാജേശ്വരി കുമാരി ടീമും പുരുഷന്മാരുടെ ട്രാപ്പ് ഇനത്തിത്ത ക്യാനന്‍ ചേനായി, പൃഥ്വിരാജ് ടൊന്‍ഡെയ്മന്‍, ലക്ഷ്യ ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ മൊത്തം സ്വര്‍ണസമ്പാദ്യം പതിനാലായി.

×