കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് പ്രമേയം, കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ വാഗ്വാദം

author-image
Charlie
Updated On
New Update

publive-image

കാന്തപുരം അബൂബക്കര്‍ മുസ്‌ളിയാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് നല്‍കണമെന്ന കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം. സി പി എം സിന്‍ഡിക്കേറ്റംഗം ഇ അബ്ദുള്‍ റഹിമാണ് ഈ പ്രമേയം അവതരിപ്പിച്ചതെങ്കിലും ഇടതു അംഗങ്ങള്‍ തന്നെ അതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. തര്‍ക്കത്തെ തുടര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡീ. ലിറ്റ് നല്‍കേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഡോ. വിജയരാഘവന്‍, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങള്‍.

Advertisment

വൈസ് ചാന്‍സലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ഇടതു അംഗങ്ങള്‍ക്കിടയില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതായി അറിയുന്നു. എന്നാല്‍ വി സി യുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന വാദവും ഉയര്‍ന്നു. സമൂഹത്തിനാകെ ഗുണുമുണ്ടാക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും, വെള്ളാപ്പള്ളി നടേശനുമെന്ന് പ്രമേയത്തില്‍ പറയുന്നു. സ്വന്തം കുടുംബത്തിലേക്ക് പണം ഉണ്ടാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ന്യൂജന്‍ കോഴ്സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന മഹത്തായ പ്രവര്‍ത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തുകയും ഇന്നും ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശന്‍. അത് കൊണ്ട് തന്നെ ഇവരുവര്‍ക്കും ഡിലിറ്റ് നല്‍കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

Advertisment