റിയാദ്: സൗദിയില്‍ കൊറോണ കേസുകൾ വർദ്ധിക്കുകയാണെങ്കിൽ പള്ളികൾ അടച്ചിടാൻ വൈകില്ലെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി അബ്ദുലത്വീഫ് ആലു ശൈഖ് അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലെ പള്ളികളിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ട് വന്നതിനു പിറകേയാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പള്ളികൾ ബാങ്ക് വിളിക്കുന്നതോടെ തുറക്കാം. ബാങ്കിനും ഇഖാമത്തിനും ഇടയിൽ 10 മിനുട്ട് ഇടവേള മാത്രമേ പാടുള്ളൂ. സുബ് ഹ് ബാങ്കിനും ഇഖാമത്തിനും ഇടയിൽ 20 മിനുട്ട് അനുവദിക്കും. നമസ്ക്കാരം കഴിഞ്ഞ് 10 മിനുട്ട് കഴിഞ്ഞാൽ പള്ളികൾ അടക്കണം.
മുഅക്ക് ബാങ്ക് വിളിക്കുന്നതിന്റെ 30 മിനുട്ട് മുമ്പ് പള്ളികൾ തുറക്കാം. നമസ്ക്കാരം കഴിഞ്ഞ് 15 മിനുട്ട് കഴിഞ്ഞാൽ അടക്കണം. ജുമുഅയും ഖുതുബയും കൂടി 15 മിനുട്ടിലധികം ദീർഘിപ്പിക്കരുത്. പള്ളികളിലെത്തുന്നവർ സ്വന്തം മുസ്വല്ല കൊണ്ട് വരണം. സ്വഫിൽ ഒന്നര മീറ്റർ അകലം പാലിച്ചായി രിക്കണം നിൽക്കേണ്ടത്. മാസ്ക് ധരിച്ചിരിക്കണം. പള്ളികളും ശുദ്ധീകരണം നടത്തുന്ന സ്ഥലങ്ങളും ടോയ്ലറ്റുകളുമെല്ലാം അണുവിമുക്തമാക്കിയിരി ക്കണം എന്നിവയാണു മന്ത്രാലയത്തിന്റെ നിർദ്ദേശം.