റിയാദ് : സ്വദേശി വല്‍ക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സൗദിയില്‍ ഐ ടി മേഖലയിലെ സ്വദേശിവൽക്കരണം നിർദ്ദിഷ്ട സമയത്തിന് മുൻപായി തന്നെ നടപ്പിലാക്കണമെന്ന് മാനവശേഷി, സാമൂഹിക മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. 36 പ്രൊഫഷനുകളാണ് സ്വദേശിവല്‍ക്കരിക്കാന്‍ മന്ത്രാലയം തീരുമാനമെടുത്തിട്ടുള്ളത്. ഈ പ്രൊഫഷനുകളുടെ പട്ടികയും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. വിശദവിവരങ്ങള്‍ അറിയാം ,,
/sathyam/media/post_attachments/LWCs60Pxzijb0zTsY0Xt.jpg)
ഐ.ടി വിഭാഗത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കേണ്ടത്. എന്നാല്‍ നാലില്‍ താഴെ ജീവനക്കാരുള്ള ചെറുകിട ഐടി, ടെലികോം കമ്പനികള്‍ക്ക് സ്വദേശിവൽക്കരണ നിബന്ധന ബാധകമല്ല. ഇവിടങ്ങളിൽ ഈ 36 പ്രൊഫഷനുകളിലും നിലവിലെ രീതിയില്‍ തന്നെ തുടരും.
ദുല്‍ഖഅദ് 17 നാണ് (27 ജൂണ്‍ 2021)നാണ് സൗദിവൽക്കരണ വ്യവസ്ഥ നിലവില്‍ വരുന്നത്. എന്നാൽ ഈ സമയ പരിധിക്ക് മുൻപായി തന്നെ സ്ഥാപനങ്ങള്‍ പദവി ശരിയാക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. ഐടി മേഖലയെ ഐടി ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് ആന്റ് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍സ് ടെക്‌നിക്കല്‍ ആന്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്.
ഈ മൂന്നിൽ ഏതെങ്കിലും ഒരു മേഖലയില്‍ നാലില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിർബന്ധമായി നടപ്പാക്കണം. മാത്രമല്ല ഇത്തരത്തിൽ നിയമിക്കുന്ന സ്വദേശികളുടെ ശമ്പളത്തിലും നിബന്ധനയുണ്ട്. എഞ്ചിനീയറിംഗ്, ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഡവലപ്‌മെന്റ് മേഖലയില്‍ ജോലി ചെയ്യുന്ന സൗദികള്‍ക്ക് 7000 റിയാല്‍ ശമ്പളം നൽകണം. അതേ സമയം ടെക്‌നിക്കല്‍ സപ്പോര്‍ട്ട് മേഖലയിലുളളവര്‍ക്ക് 5000 റിയാല്‍ ശമ്പളം നൽകിയാൽ മതിയാകും. ഈ നിർദ്ദിഷ്ട തോതിനും കുറവായാണ് ശമ്പളം എങ്കിൽ സൗദിവല്‍ക്കരണ തോതില്‍ പരിഗണിക്കില്ല.
ഈ ഒൻപത് മാസത്തിനുള്ളിൽ പദവി ശരിയാക്കാത്ത പക്ഷം സ്ഥാപനങ്ങളുടെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും സസ്‌പെന്റ് ചെയ്യുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങൾ സസ്‌പെന്റ് ചെയ്യുന്നതോടെ ഈ സ്ഥാപനങ്ങളുടെ പ്രൊഫഷന്‍ മാറ്റം, സ്‌പോണ്‍സര്‍ഷിപ് മാറ്റം, പുതിയ വിസ അനുവദിക്കൽ, ഇഖാമ പുതുക്കുന്നതിനുള്ള ലേബര്‍ കാര്‍ഡ് ഇഷ്യു ചെയ്യല്‍ എന്നീ സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെക്കും.
എഞ്ചിനീയറിംഗ് മേഖല, നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, സാറ്റലൈറ്റ് ,നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ റേഡിയോ ആന്റ് റഡാര്‍ എഞ്ചിനീയര്‍, ടെലി കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയര്‍, ട്രാന്‍സ്മിഷന്‍ ബ്രോഡ്കാസ്റ്റ് എഞ്ചിനീയര്‍, റേഡിയോ ആന്റ് ടെലിവിഷന്‍ എഞ്ചിനീയര്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് മേഖല, ടെലിഫോണ്‍ ടെക്‌നീഷ്യന്‍, കാര്‍ ഫോണ്‍ ടെക്‌നീഷ്യന്‍
നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ടെക്‌നീഷ്യന്‍, ഇലക്ട്രോണിക് കമ്മുണിക്കേഷന്‍സ് ടെക്‌നീഷ്യന്‍, ടെലിഫോണ്‍ മെയിന്റനന്‍സ് ഇലക്ട്രീഷ്യന്‍, വയേര്‍ഡ് ആന്റ് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നീഷ്യന്‍ , കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍, ബ്രോഡ്കാസ്റ്റ് ട്രാന്‍സ്മിഷന്‍ ഇലക്ട്രോണിക് ടെക്‌നീഷ്യന്‍, ജനറല്‍ കമ്മ്യൂണിക്കേഷന്‍സ് ഡിവൈസസ് ഇലക്ട്രോണിക്, ഗ്രൗണ്ട് സ്റ്റേഷന്‍ റേഡിയോ ഓപറേറ്റര്‍
പ്രോഗ്രാമിംഗ് ആന്റ് ആപ്ലിക്കേഷന്‍ മേഖല
ഇന്റര്‍നെറ്റ് അഡ്മിനിസ്‌ട്രേറ്റര്‍, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്, ബിസിനസ് അനാലിസിസ് സ്‌പെഷ്യലിസ്റ്റ്
പ്രോഗ്രാം ആന്റ് സിസ്റ്റംസ് ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റ്, ഡാറ്റാ ബാങ്ക് സിസ്റ്റംസ് പ്രോഗ്രാമര്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഓഫീസ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ്, സിസ്റ്റംസ് ഓപറേഷന്‍ സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കല്‍ സര്‍വീസസ് സ്‌പെഷ്യലിസ്റ്റ്
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഓഫീസ് ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍ മെയ്ന്റനന്‍സ് ഇലക്ട്രോണിക്കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍, സപ്പോര്‍ട്ട് ടെക്‌നീഷ്യന്‍
ജനറല്‍ സിസ്റ്റം അനാലിസ്റ്റ്, ഇലക്ട്രോണിക് കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ തുടങ്ങിയ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപെടുത്തി കൊണ്ട് മന്ത്രാലയ ഉത്തരവ് പുറത്തുവന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us