കോംഗോയിൽ ഇറ്റാലിയൻ അംബാസഡർ വെടിയേറ്റ് മരിച്ചു

New Update

publive-image

Advertisment

റോം: കോംഗോയിലെ ഇറ്റാലിയൻ അംബാസഡർ വെടിയേറ്റ് മരിച്ചു. ഡബ്ല്യുഎഫ്‌പി അംഗങ്ങളെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിലാണ് അംബാസഡര്‍ കൊല്ലപ്പെട്ടത്. റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഗോമയ്ക്കു സമീപം സന്ദർശനം നടത്തുകയായിരുന്ന ഇറ്റാലിയൻ അംബാസഡർ ലൂക്ക അത്തനാസിയോയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കന്യാമഹോറോ പട്ടണത്തിനു സമീപം തിങ്കളാഴ്ച രാവിലെ 10.15 ഓടെ ഉദ്യോഗസ്ഥരുടെ സംഘം ആക്രമിക്കപ്പെടുകയായിരുന്നു.

Advertisment