Advertisment

ഇറ്റലി ശാന്തതയുടെ തീരത്തേക്ക്...കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും കുറവ്‌; ശുഭപ്രതീക്ഷയെന്ന് രാജ്യം

New Update

റോം: കൊവിഡ് 19 ഏറെ നാശം വിതച്ച ഇറ്റലിയില്‍ ഇതാദ്യമായി രോഗവ്യാപനത്തിന്റെ തോതില്‍ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 2256 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച

പോസീറ്റീവ് കേസുകളുടെ എണ്ണം 3047 ആയിരുന്നു.

Advertisment

publive-image

മരണനിരക്കിലും കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറിനിടെ 454 പേരാണ് മരിച്ചത്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇതുവരെ 48877 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം മാറിയത്.

രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായും ആദ്യമായാണ് ഇത്തരത്തിലൊരു ശുഭപ്രതീക്ഷ കാണുന്നതെന്നും സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് ചീഫ് എഞ്ചലോ ബൊറെല്ലി പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ച് ഭരണകൂടം പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സൂചനയുണ്ട്. നിലവില്‍ മെയ് 4 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

181228 പേര്‍ക്കാണ് ഇറ്റലിയില്‍ ആകെ രോഗം ബാധിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതും ഇറ്റലിയിലാണ്. 24114 പേര്‍. 108237 പേര്‍ നിലവില്‍ ചികിത്സയിലാണ്.

എന്നാല്‍ യഥാര്‍ത്ഥ മരണനിരക്ക് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതിലും കൂടുതലാണെന്ന് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ പറയുന്നു.

Advertisment