ചങ്ങനാശ്ശേരി സ്വദേശി പ്രവാസി മലയാളി ഇറ്റലിയില്‍ മരിച്ച നിലയില്‍

author-image
ജെ സി ജോസഫ്
New Update

publive-image

വത്തിക്കാന്‍ : ചങ്ങനാശേരി സ്വദേശിയായ പ്രവാസി മലയാളി ഇറ്റലിയില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് നിര്യാതനായി . തൃക്കൊടിത്താനം കൊടിനാട്ടുംകുന്ന് കടമാഞ്ചിറ മാറാട്ടുകളം കുറുവച്ചന്റെ മകന്‍ എം.കെ.മാത്യു (ജോജി-57) ആണ് മരിച്ചത്.

Advertisment

വൈകുന്നേരത്തോടെ ഇറ്റലിയിലുള്ള വീടിന്റെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഒപ്പം താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശിയായ ആള്‍ ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന മകന്‍ കുര്യാക്കോസിനെ ഫോണില്‍ അറിയിക്കുകയായിരുന്നു. കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം .

ഹൃദയാഘാതമാകാം മരണകാരണമെന്നാണ് ഇറ്റലിയിലെ സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും മറ്റു രോഗങ്ങളുള്ളതായി അറിയില്ലെന്നും ചങ്ങനാശേരിയിലുള്ള ബന്ധുക്കള്‍ പറഞ്ഞു.

ദുബായില്‍ ജോലി ചെയ്തിരുന്ന മാത്യു ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയില്‍ മെട്രോ സര്‍വീസില്‍ താല്കാലിക ജോലിയിലായിരുന്ന മാത്യുവിന് രണ്ടുമാസമായി ജോലിയില്ലായിരുന്നു. പത്തുവര്‍ഷംമുമ്പ് ഭാര്യ ജസമ്മ രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. മറ്റൊരുമകന്‍ സേവ്യര്‍ (അമല്‍) ചെന്നൈയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

italy corona
Advertisment