എ​റ​ണാ​കു​ളം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ന​ക്കൊമ്പ് വി​ല്‍​പ​ന : അ​ഞ്ചു പേ​രെ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് പി​ടി​കൂ​ടി

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, January 14, 2020

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ന​ക്കൊമ്പ് വി​ല്‍​പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​ഞ്ചു പേ​രെ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് പി​ടി​കൂ​ടി.

 

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​ര്‍ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. ഫ്ലൈ​യിം​ഗ് സ്ക്വാ​ഡി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ട​പാ​ടു​കാ​രെ​ന്ന വ്യാ​ജേ​ന ആ​ന​ക്കൊ​മ്ബ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യെ​ത്തി​യാ​ണ് സ്ക്വാ​ഡ് അ​ധി​കൃ​ത​ര്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് ഇ​വ​ര്‍ ആ​ന​ക്കൊ​മ്ബി​നാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

×