മേ‍ഴ്സിക്കുട്ടന്‍റെ പിഎ യ്ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കെ സുരേന്ദ്രന്‍; മാനനഷ്ടടത്തിന് കേസ് കൊടുത്ത് മേഴ്‌സിക്കുട്ടന്‍, ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം, പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യം

New Update

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് മേ‍ഴ്സിക്കുട്ടന്‍റെ വക്കീല്‍ നോട്ടീസ്. മേ‍ഴ്സിക്കുട്ടന്‍റെ പിഎ യ്ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും മേ‍ഴ്സിക്കുട്ടന്‍റെ വാഹനം സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചുവെന്നും കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു.

Advertisment

publive-image

ഇതിനെതിരെയാണ് മേ‍ഴ്സിക്കുട്ടന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനുള്ളില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ഉള്ളത്. ഒക്ടോബര്‍ 31 നാണ് കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തിലൂടെ മേ‍ഴ്സിക്കുട്ടനെതിരെ ആരോപണമുന്നയിച്ചത്.

മേഴ്സിക്കുട്ടന്റെ പി.എ സി.പി.ഐ.എം നോമിനിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. നിരവധി തവണ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഈ കാര്‍ വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തു നിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തെ മേഴ്‌സിക്കുട്ടന്‍ വ്യക്തമാക്കിയിരുന്നു. ഒരു കായിക താരത്തിനെതിരെ അപവാദ പ്രചാരണം നടത്താനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും മേഴ്‌സി കുട്ടന്‍ പറഞ്ഞിരുന്നു.

k surendran
Advertisment