പ്രശാന്തിന്റെ സംസ്‌കാരമാണ് മാധ്യമപ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ കണ്ടത്; എന്‍. പ്രശാന്തിനെതിരേ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 24, 2021

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി. എന്‍. പ്രശാന്തിനെതിരേ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം. ഇത്തരത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ധൈര്യപ്പെട്ട ആള്‍ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഗൂഢാലോചന നടന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രശാന്തിനെ ലക്ഷ്യമിട്ടുകൊണ്ട് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

×