27
Saturday November 2021
Editorial

പുള്ളാലില്‍ തോമസ് ചാക്കോ കോണ്‍ഗ്രസില്‍ കത്തി ഉയരുന്ന കാലം. കട്ടി മീശ, ഉറച്ച ശരീരം, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന മുഖം, തീഷ്ണമായ കണ്ണുകള്‍ – എല്ലാം കൊണ്ടും ഒരു നല്ല നേതാവിന്റെ ലക്ഷണങ്ങളൊക്കെയും തികഞ്ഞ പ്രകൃതം ! പി.ടി ചാക്കോ ഒരു വികാരം തന്നെയായിരുന്നു അന്ന്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തുന്ന പേര്. പീച്ചി സംഭവം പി.ടി ചാക്കോയുടെ പേരും കരുത്തും ചോര്‍ത്തി.ചാക്കോയെ സ്‌നേഹിച്ചിരുന്നവര്‍ ഒന്നിച്ചു. കെ.എം. ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള തുടങ്ങിയ 15 പേര്‍ കോണ്‍ഗ്രസ് വിട്ട് കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. ചരിത്രത്തിലൂടെ പി.ടി ചാക്കോ ! മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Tuesday, November 9, 2021

എഡിറ്റോറിയല്‍- ജേക്കബ് ജോര്‍ജ് – ചീഫ് എഡിറ്റര്‍

1957. ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. കരുത്തനും തന്ത്ര ശാലിയുമായ പനമ്പിള്ളി ഗോവിന്ദ മേനോന്‍ ചാലക്കുടിയിലാണു മത്സരിക്കുന്നത്. 29 -ാം വയസില്‍ കൊച്ചി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് പനമ്പിള്ളി. 1947 ല്‍ കൊച്ചി ഗവണ്‍മെന്റില്‍ ഭക്ഷ്യമന്ത്രിയും അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ഭരണ ഘടനാ നിര്‍മാണ സഭാംഗവുമായ ആള്‍.

സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത് പല തവണ പോലീസ് മര്‍ദനവും ജയില്‍ വാസവും അനുഭവിച്ചു. 1949 ല്‍ തിരുവിതാംകൂറും കൊച്ചിയും യോജിച്ച് തിരു-കൊച്ചി സംസ്ഥാനമുണ്ടായപ്പോള്‍ പറവൂര്‍ ടി.കെ നാരായണപിള്ള സര്‍ക്കാരില്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. 1952 ലും 1954 ലും ചാലക്കുടിയില്‍ നിന്ന് നിയമസഭയിലേയ്ക്ക്. ആദ്യം എ.ജെ ജോണ്‍ മന്ത്രിസഭയില്‍ ധനകാര്യ-ഭക്ഷ്യ വകുപ്പു മന്ത്രി. 1954 -ല്‍ പ്രതിപക്ഷ നേതാവ്. 1955 -ല്‍ തിരു-കൊച്ചി മുഖ്യമന്ത്രി.

ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയാകേണ്ടയാളാണ് പനമ്പിള്ളി. ഐക്യ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന നേതാവെന്നു തന്നെ വിശേഷിപ്പിക്കാവുന്നയാള്‍.

ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ട ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണ് 1957 -ലേത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നിരയില്‍ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. സ്ഥിരം മണ്ഡലമായ ചാലക്കുടിയില്‍ത്തന്നെ മത്സരിച്ചു. പി.എസ്.പിയിലെ സി.ജി ജനാര്‍ദനനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മത്സരം.

1957 -ലെ പ്രസിദ്ധമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അതും ഒറ്റയ്ക്ക്. എ.എം.എസ് മുഖ്യമന്ത്രി. ചാലക്കുടിയില്‍ പനമ്പിള്ളി പരാജയപ്പെട്ടു. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി പി.ടി. ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. ചാക്കോയ്ക്ക് അന്ന് 42 വയസ്.

പുള്ളാലില്‍ തോമസ് ചാക്കോ കോണ്‍ഗ്രസില്‍ കത്തി ഉയരുന്ന കാലം. കട്ടി മീശ, ഉറച്ച ശരീരം, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന മുഖം, തീഷ്ണമായ കണ്ണുകള്‍ – എല്ലാം കൊണ്ടും ഒരു നല്ല നേതാവിന്റെ ലക്ഷണങ്ങളൊക്കെയും തികഞ്ഞ പ്രകൃതം. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിനെതിരെ പ്രതിപക്ഷ നിരയുടെ നേതാവായി മുഖത്തോടു മുഖം നോക്കി പി.ടി ചാക്കോ, കേരള നിയമസഭയില്‍.

തിരുവിതാംകൂറില്‍ രാജഭരണം കൊടികുത്തി വാഴുമ്പോള്‍ത്തന്നെ രാഷ്ട്രീയത്തിലിറങ്ങിയതാണ് പി.ടി ചാക്കോ. സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെയായിരുന്നു തുടക്കം. തിരുവനന്തപുരം കേന്ദ്രമാക്കി സി. കേശവനും ടി.എം വര്‍ഗീസുമൊക്കെ കൂടി നിവര്‍ത്തന പ്രസ്ഥാനം രൂപീകരിക്കുകയും സവര്‍ണ ജാതിക്കാര്‍, അതായത് ബ്രാഹ്മണരും നായര്‍ സമുദായവും, വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും പൂര്‍ണ കുത്തക അവകാശപ്പെടുന്നതിനെതിരെ സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് രാജഭരണത്തെ ചോദ്യം ചെയ്യാന്‍ ഒരു ജനശക്തി ഉയര്‍ന്നത്.

സര്‍ സി.പി രാമസ്വാമി അയ്യര്‍ ഉഗ്രപ്രതാപിയായി വാണരുളുന്ന കാലം. ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ ഐക്യത്തിലുണ്ടായ പ്രസ്ഥാനമാണ് നിവര്‍ത്തനം. സ്വാഭാവികമായും നിവര്‍ത്തന പ്രസ്ഥാനം നായര്‍ സമുദായത്തിനെതിരാണെന്ന ധാരണ പരന്നു.

തിരുവനന്തപുരത്തെ നായര്‍ സമുദായത്തില്‍പെട്ടവര്‍ പൊതുവെ രാജഭക്തി പ്രകടിപ്പിച്ചു കൊണ്ടിരുന്ന സമയംകൂടിയായിരുന്നു അത്. നിവര്‍ത്തന പ്രസ്ഥാനം ക്രമേണ സ്റ്റേറ്റ് കോണ്‍ഗ്രസായി മാറി. അന്നൊക്കെ മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനെ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്നു വിളിച്ചാക്ഷേപിച്ചിരുന്നു. ടി.എം വര്‍ഗീസിനെപ്പോലെ പ്രഗത്ഭരായ പല ക്രിസ്ത്യന്‍ നേതാക്കന്മാരും കോണ്‍ഗ്രസിന്റെ തലപ്പത്തുണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെ ഒരാക്ഷേപമുണ്ടായത്.

പ്രതിപക്ഷ നേതാവായ പി.ടി ചാക്കോയും അധികം താമസിയാതെ ഒരു ശക്തി കേന്ദ്രമായി. നിയമസഭയില്‍ പ്രതിപക്ഷത്ത് പട്ടം താണുപിള്ള, മുസ്ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ എന്നിവരോടൊപ്പം സഹവാസം. ചാക്കോ കോണ്‍ഗ്രസിലെന്നു മാത്രമല്ല, കേരള രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.

ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ കത്തോലിക്കാ സഭ എതിര്‍പ്പുമായി രംഗത്തെത്തിയതു പെട്ടെന്നായിരുന്നു. ആദ്യം അറച്ചു നിന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായി എതിര്‍പ്പുയര്‍ത്തിയിട്ടും സംസ്ഥാന നേതൃത്വം കത്തോലിക്കാ സഭയുടെ പ്രക്ഷോഭനീക്കവുമായി യോജിച്ചു. മുസ്ലിം ലീഗും കൂടെയെത്തി. ക്രിസ്ത്യന്‍ വിരോധമെല്ലാം മാറ്റിവെച്ച് മന്നത്ത് പത്മനാഭനും മുന്നിട്ടിറങ്ങി.

കെ.പി.സി.സി പ്രസിഡന്റായിക്കഴിഞ്ഞിരുന്ന ആര്‍. ശങ്കറും നിയമസഭാകക്ഷി നേതാവ് പി.ടി ചാക്കോയും തമ്മിലുണ്ടായിരുന്ന ഐക്യമാണ് വിമോചന സമരത്തിനു ആക്കം പകര്‍ന്ന പ്രധാന ഘടകം. ഒപ്പം മന്നത്തിന്റെ മികവാര്‍ന്ന നേതൃത്വവും ഒരു വലിയ പങ്കുവഹിച്ചു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പതനത്തോടെയാണ് വിമോചന സമരം അവസാനിച്ചത്. 1959 ജൂലൈ 31 -ാം തീയതി കേന്ദ്രം ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചു വിട്ടു.

പ്രതിപക്ഷത്ത് ഒന്നിച്ചിരുന്ന പരിചയം മുന്നണിയിലേയ്ക്കു നീണ്ടു. കോണ്‍ഗ്രസ് പി.എസ്.പി മുസ്ലിം ലീഗ് എന്നീ കക്ഷികളെ കൂട്ടുപിടിച്ച് അടുത്ത തെരഞ്ഞെടുപ്പിനിറങ്ങി. 1960 -ല്‍ അങ്ങനെ കോണ്‍ഗ്രസ് മുന്നണി ജയിച്ചു. പക്ഷെ മുഖ്യമന്ത്രിയായത് പി.എസ്.പി നേതാവ് പട്ടം താണുപിള്ള. ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയും പി.ടി ചാക്കോ ആഭ്യന്തര മന്ത്രിയും. ചാക്കോ -ശങ്കര്‍ കൂട്ടുകെട്ടു ബലപ്പെട്ടു.

ശങ്കര്‍ ഉപമുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് സി.കെ. ഗോവിന്ദന്‍ നായര്‍ കെ.പി.സി.സി അധ്യക്ഷനായി. ഇത് കോണ്‍ഗ്രസിലെ സമവാക്യങ്ങളൊക്കെയും തകര്‍ത്തു. മുസ്ലിം ലീഗിനെതിരെ കര്‍ശന നിലപാടെടുത്തു അദ്ദേഹം. ശങ്കറിനോടും ചാക്കോയോടും അത്ര ലോഹ്യത്തിലാവാനും അദ്ദേഹം കൂട്ടാക്കിയില്ല. സി.കെ.ജി ഗ്രൂപ്പ് പുതിയ ശക്തികേന്ദ്രമായി ഉയര്‍ന്നു.

ഇതിനിടയ്ക്കുണ്ടായ പീച്ചി സംഭവം പി.ടി ചാക്കോയുടെ പേരും കരുത്തും ചോര്‍ത്തി. പട്ടത്തെ പഞ്ചാബ് ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ ഒതുക്കിയതിനേ തുടര്‍ന്ന് മുഖ്യമന്ത്രിയായ ശങ്കറും ചാക്കോയ്‌ക്കെതിരെ തിരിഞ്ഞു.

പീച്ചി സംഭവം ഗുരുതരമായപ്പോള്‍ കോണ്‍ഗ്രസില്‍ ചാക്കോയെ ഒറ്റപ്പെടുത്താനായി നീക്കം. നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിലെ സവര്‍ണ മേധാവിത്വത്തിനെതിരെ ഉറച്ചു നിന്നു ആര്‍. ശങ്കറിനെ കെ.പി.സി.സി അധ്യക്ഷനാക്കാന്‍ വലിയ പോരാട്ടം നടത്തിയ ആളാണു ചാക്കോ. ശങ്കറും എതിര്‍ ക്യാമ്പിലായതോടെ ചാക്കോയുടെ പിന്തുണയൊക്കെയും പോയി.

എങ്കിലും പി.ടി ചാക്കോ ഒരു വികാരം തന്നെയായിരുന്നു അന്ന്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തുന്ന പേര്. പക്ഷെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള തിരിച്ചടികള്‍ അദ്ദേഹത്തിനു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ചതോടെ ചാക്കോ ഒന്നുമല്ലാത്തവനായി. പാര്‍ട്ടിയിലും നിയമസഭാകക്ഷിയിലും ഒറ്റപ്പെട്ടു. കൂടെ 24 എം.എല്‍എമാരുണ്ട്. അവരെ പിടിച്ചു നിര്‍ത്താന്‍ നോക്കി. ഒഴിവുവന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാനിറങ്ങി ചാക്കോ. 1964 ജൂണ്‍ 14 നു നടന്ന തെരഞ്ഞെടുപ്പില്‍ കെ.പി മാധവന്‍ നായരായിരുന്നു എതിര്. ശങ്കറും ചാക്കോയെ വിട്ട് ആ ഗ്രൂപ്പിന്റെ ഭാഗമായി. അവിടെയും ചാക്കോ പരാജയപ്പെട്ടു.

നിരാശയിലേയ്ക്കു വീണുപോയ ചാക്കോ പഴയ വക്കീല്‍ പണിയിലേയ്ക്കു തിരിഞ്ഞു. ഒരു കക്ഷിയെ കാണാന്‍ കോഴിക്കോട് കുറ്റ്യാടിയില്‍ പോകുന്ന വഴിക്ക് 1964 ആഗസ്റ്റ് ഒന്നാം തീയതി ചാക്കോ ഹൃദയസ്തംഭനം മൂലം മരിച്ചു. 49 -ാം വയസില്‍.

ചാക്കോയെ സ്‌നേഹിച്ചിരുന്നവര്‍ ഒന്നിച്ചു. അവര്‍ ശങ്കര്‍ മന്ത്രിസഭ്ക്കു ഭീഷണിയായി. പി.എസ്.പിയിലെ പി.കെ കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് 15 കോണ്‍ഗ്രസുകാര്‍ പിന്തുണ നല്‍കി. പ്രതിപക്ഷവും സഹായിച്ചതോടെ ശങ്കര്‍ ഗവണ്‍മെന്റ് നിലംപരിശായി. കെ.എം. ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള തുടങ്ങിയ 15 പേര്‍ കോണ്‍ഗ്രസ് വിട്ട് കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. മന്നത്ത് പത്മനാഭന്‍ തന്നെയാണ് പുതിയ പാര്‍ട്ടിക്കു നാകരണം നടത്തിയത്.

പി.ടി ചാക്കോ എന്ന നേതാവിനെപ്പറ്റി പുസ്തകങ്ങളൊന്നും എഴുതപ്പെട്ടിട്ടില്ല. 49 -ാം വയസില്‍ പൊലിഞ്ഞ ആ ജീവിതം കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ തിളങ്ങുന്ന ഒരധ്യായമാണെങ്കിലും ചാക്കോയും തന്റെ കാലത്തെക്കുറിച്ചോ അന്നത്തെ രാഷ്ട്രീയത്തെക്കുറിച്ചോ ഒന്നുമെഴുതിയിരുന്നില്ല.

ഞായറാഴ്ച ചാക്കായുടെ മകനും കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാനുമായ പി.സി തോമസ് കോട്ടയത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പിതാവ് പി.റ്റി. ചാക്കോയെക്കുറിച്ചൊരു പുസ്തകം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഉമ്മന്‍ ചാണ്ടിയും പി.ജെ ജോസഫും ചടങ്ങില്‍ പങ്കെടുത്തു.

പരി.ടി ചാക്കോയെക്കുറിച്ച് അങ്ങനെയെങ്കിലുമൊരു പുസ്തകം. പേര്, ‘ചരിത്രം എന്നിലൂടെ’. പ്രസിദ്ധീകരണം – എന്‍.ബി.എസ്.

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

Related Posts

More News

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സാല്‍വയിലാണ് സംഭവം നടന്നത്. സ്വദേശി യുവതിയാണ് മരിച്ചതെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ ഫയർഫോഴ്‌സിൽ വിവരമറിയിച്ചതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 130 പേരാണ്. 413 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3374 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!