മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് സത്യം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

കോട്ടയം: കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ് ജോര്‍ജ് സത്യം ഓണ്‍ലൈന്‍ ചീഫ് എഡിറ്ററായി ചുമതലയേറ്റു. സത്യം ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംങ്ങ് ഡയറക്ടര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ എഡിറ്ററുടെ ചുമതലയിലും തുടരും. 2012 -ല്‍ തുടക്കം കുറിച്ച സത്യം ഒണ്‍ലൈനില്‍ ആദ്യമായാണ് ചീഫ് എഡിറ്റര്‍ നിയമിതനാകുന്നത്.

Advertisment

1980 -ല്‍ മാതൃഭൂമിയിലൂടെ പത്രപ്രവര്‍ത്തന രംഗത്തെത്തിയ ജേക്കബ് ജോര്‍ജ് ഇന്ത്യാ ടുഡേ മലയാളത്തിന്‍റെ കേരളത്തിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍ കറസ്പോണ്ടന്‍റായിരുന്നു. സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ നിരയില്‍ നിന്നും മാറുന്ന ഡിജിറ്റല്‍ വാര്‍ത്തായുഗത്തിന്‍റെ ഭാഗമായ കേരളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രത്തിന്‍റെ  എഡിറ്റോറിയല്‍ ചുമതല ഏറ്റെടുക്കുന്ന ചുരുക്കം ചിലരിലൊരാളാണ് ജേക്കബ് ജോര്‍ജ്.

കേരള രാഷ്ട്രീയത്തിന്‍റെയും ഭരണ / സാമൂഹ്യ സാഹചര്യങ്ങളുടെയും ഗതിവിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും വിമര്‍ശിക്കുകയും തിരുത്തല്‍ ശക്തിയാവുകയും ചെയ്ത, പൊതുസമൂഹം കൈയ്യടിച്ച് പ്രോല്‍സാഹിപ്പിച്ച മുന്‍കാല മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മുന്നണിപ്പോരാളികളില്‍ പ്രധാനിയാണ് ജേക്കബ് ജോര്‍ജും.

ഇഎംഎസ് നമ്പൂതിരിപ്പാടില്‍ തുടങ്ങി കെ കരുണാകരന്‍, ഇകെ നായനാര്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ വരെയെത്തി നില്‍ക്കുന്ന കേരളത്തിലെ രാഷ്ട്രീയ നിരയെ നേര്‍ക്കുനേര്‍ നിന്ന് വിശകലനം ചെയ്തും വിലയിരുത്തിയും മുന്നേറിയ മാധ്യമ പാരമ്പര്യത്തിന്‍റെ ഭാഗമാണ് ജേക്കബ് ജോര്‍ജ്.

അത്തരം അനുഭവങ്ങളില്‍ നിന്നുള്ള അറിവുകള്‍ സംയോജിപ്പിച്ച് കേരള രാഷ്ട്രീയത്തിന്‍റെ ഇതുവരെയുള്ള വിവിധ കാലഘട്ടങ്ങളെയും അതിന്‍റെ പ്രത്യേകതകളെയും രാഷ്ട്രീയ വ്യതിയാനങ്ങളെയും വിശകലനം ചെയ്തുകൊണ്ടുള്ള ഒരു പുസ്തകത്തിന്‍റെ പണിപ്പുരയില്‍ കൂടിയാണ് അദ്ദേഹം. പത്തനംതിട്ട സ്വദേശിയാണ്.

editorial
Advertisment