കോവിഡ് ആരിലും ഉണ്ടാകാം,ആരിൽനിന്നും പകരാം; ടെസ്റ്റുകൾ മൂലമേ രോഗബാധ അറിയൂ, ടെസ്റ്റില്ലെങ്കിൽ രോഗവ്യാപനം അറിയില്ല; ജാഗ്രത അനിവാര്യമെന്ന്‌ ജേക്കബ് പുന്നൂസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോട്ടയം : കോവിഡ് ആരിലും ഉണ്ടാകാമെന്നും ആരിൽനിന്നും പകരാമെന്നും മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ജാഗ്രത അനിവാര്യമാണെന്നും എന്നാൽ അത്രകണ്ടു പേടിക്കേണ്ടതില്ലെന്നും കണക്കുകൾ ഉദ്ധരിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

publive-image

ജേക്കബ് പുന്നൂസിന്റെ കുറിപ്പിൽനിന്ന്:

ഡൽഹിയിൽ 23% പേർക്ക് കോവിഡ് വന്നു പോയി എന്ന് ഔദ്യോഗിക സർവെ. രണ്ടു കോടി ആണവിടെ ജനസംഖ്യ. 23% എന്നാൽ, 45 ലക്ഷം പേർ! അത്രയും പേരിൽ ആന്റിബോഡീസ് ഉണ്ടെന്നാണു സർവെ. പക്ഷേ മറിമായം! ഡൽഹി കോവിഡ് കണക്കിൽ ആകെ ഇതുവരെ ഒന്നേകാൽ ലക്ഷം രോഗികൾ മാത്രം! മറ്റാരും രോഗികളാണെന്നു ആശുപത്രികളിലൂടെ കണ്ടുപിടിക്കപ്പെട്ടില്ല.

അപ്പോൾ രണ്ടു കാര്യങ്ങൾ വ്യക്തം.

1. ടെസ്റ്റുകൾ മൂലമേ രോഗബാധ അറിയൂ. ടെസ്റ്റില്ലെങ്കിൽ രോഗവ്യാപനം അറിയില്ല.

2. കണക്കിലുള്ളതിനേക്കാൾ വളരെ കുറവാണ് കോവിഡിന്റെ മാരകശേഷി. ഡൽഹിയിൽ ഔദ്യോഗിക കണക്കിന്റെ ഇരട്ടി മരണങ്ങൾ നടന്നു എന്ന് സങ്കൽപിച്ചാൽപോലും ആകെ മരണം പതിനായിരം വരില്ല. അപ്പോൾ യഥാർഥ മരണനിരക്ക് 400ൽ 1 പോലുമില്ല.

സിങ്കപ്പൂരിൽ 48,000 രോഗികളിൽ മരണം 27 മാത്രം. ഖത്തറിൽ ഒരു ലക്ഷം പേരിൽ 159 മരണം. രണ്ടിടത്തും കൂടി മരണം 1000ത്തിൽ 1 പോലുമില്ല! വളരെ വളരെ കുറവ്. ഡൽഹിയിൽ ഇത്രയധികം പേർക്ക് അവർ പോലുമറിയാതെ കോവിഡ് വന്നു പോയെങ്കിൽ, നാം ഇത്രകണ്ടു പേടിക്കണോ?

എല്ലായിടത്തും ആരോരുമറിയാതെ വളരെയധികം ആളുകൾക്കു രോഗം വന്നുപോയി കാണില്ലേ? ടെസ്റ്റ് കുറഞ്ഞാൽ, കണക്കിൽ കോവിഡ് കുറയും. ടെസ്റ്റ് കൂട്ടിയാൽ കോവിഡും കൂടും. അതുകൊണ്ടു കണക്കിലെ എണ്ണവും ടെസ്റ്റും തമ്മിൽ ബന്ധമുണ്ട്: പക്ഷേ മതിയായ ടെസ്റ്റില്ലെങ്കിൽ കണക്കിലെ എണ്ണവും യഥാർഥ എണ്ണവും തമ്മിൽ പൊരുത്തപ്പെടില്ല.

യുഎസിൽ പോലും 10ൽ ഒന്നിന് മാത്രമേ കണക്കുള്ളൂ എന്നാണു dr.fauci പറഞ്ഞത്.! ഏതായാലും ഒരർഥത്തിൽ, അറിയാതെ രോഗം വന്നുപോയവർ ഭാഗ്യവാന്മാർ: എന്തെന്നാൽ മരുന്നും മന്ത്രവുമില്ലാതെ, അയൽക്കാർ കല്ലെറിയാതെ, ഭർത്സിക്കാതെ, അവർ രോഗമുക്തി നേടി!

പക്ഷേ അവർ അറിയാതെ അവർ രോഗം പലർക്കും കൊടുത്തു കാണും! അവരിൽ ചിലർ മരിച്ചും കാണും. അതാണു കോവിഡിന്റെ അപകടം! അതുകൊണ്ടാണ് വ്യാപകമായി ടെസ്റ്റുകൾ നടത്തേണ്ട ആവശ്യവും. ആരിലും കോവിഡ് ഉണ്ടാകാം: ആരിൽനിന്നും പകരാം! ജാഗ്രതൈ. വ്യക്തിപര പ്രതിരോധം, അടച്ചുപൂട്ടാതെ!! അതാണാവശ്യം.

jacob punnose
Advertisment