ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി യാക്കോബായ സഭ; കൗദാശികവും ആരാധനപരവുമായ ബന്ധം വേണ്ട; പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച

New Update

publive-image

കൊച്ചി: എറണാകുളം: ഓർത്തഡോക്സ് പക്ഷവുമായി കൂദാശികപരവും ആരാധനാപരവുമായി ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് യാക്കോബായ സഭ. സൗഹൃദം അടഞ്ഞ അധ്യായമാണെന്നും പള്ളി പിടിച്ചെടുക്കുന്നതിനെതിരെ നിയമ നിർമ്മാണത്തിനായി മുഖ്യമന്ത്രിയെ കാണാനും സഭയുടെ അടിയന്തര എപ്പിസ്‌കോപ്പൽ സൂന്നഹദോസ് തീരുമാനിച്ചു.

Advertisment

പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്നും ജോസഫ് മോര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പള്ളികള്‍ നിലനിര്‍ത്താന്‍ ഓര്‍ഡ‍ിനന്‍സ് വേണം. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും ജോസഫ് മോര്‍ ഗ്രിഗോറിയോസ് പറഞ്ഞു. പള്ളികള്‍ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ന്യായയുക്തമായാണ് പെരുമാറിയിരുന്നതെങ്കിലും കോടതി ഇടപെടൽ വന്നതോടെ സർക്കാർ നിസ്സഹായാവസ്ഥയിലായെന്ന് സിനഡിൽ പങ്കെടുത്ത മെത്രാപ്പൊലീത്തമാർ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെ മറയാക്കി മറ്റു ചില താത്പര്യങ്ങളാണ് നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. ഹൈക്കോടതിയുടെ ചില ഉത്തരവുകൾ ദുരൂഹമാണെന്നും സൂന്നഹദോസ് കുറ്റപ്പെടുത്തി.

മുളന്തുരുത്തി പള്ളി പിടിച്ചെടുക്കുന്ന നടപടിയിൽ നിരവധി വിശ്വാസികള്‍ക്കും വൈദികര്‍ക്കും പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. മനുഷ്യത്വപരമല്ലാത്ത രീതിയിലാണ് അവിടെ കാര്യങ്ങള്‍ നടന്നതെന്നും ഇതില്‍ പോലീസിനും നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒയ്ക്കും എതിരെ നടപടി സ്വീകരിക്കണമെന്നും യാക്കോബായ സഭ ആവശ്യപ്പെടുന്നുണ്ട്.

Advertisment