അഞ്ചു വര്‍ഷം നല്ല ഭരണമാണ് ഇവിടെ നടന്നത്, ആര്‍ക്കും പട്ടിണിയൊന്നുമില്ലാതെ; പ്രളയങ്ങള്‍ വന്നപ്പോഴും മഹാമാരി വന്നപ്പോഴും സംരക്ഷിച്ച സര്‍ക്കാരാണിത്; അവര്‍ തന്നെ വരണമെന്നാണ് എന്റെ ആഗ്രഹം; മറ്റു ആരോപണങ്ങളെല്ലാം തെറ്റാണെന്ന് മനുഷ്യന്‍മാര്‍ക്ക് മനസിലാകും, ഞാന്‍ സിനിമാ പ്രവര്‍ത്തകനാണെങ്കിലും വാര്‍ത്തകളെല്ലാം കാണുന്ന വ്യക്തിയാണ് ; ജാഫര്‍ ഇടുക്കി

ഫിലിം ഡസ്ക്
Tuesday, April 6, 2021

ഇടുക്കി: ഇടതു സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നടന്‍ ജാഫര്‍ ഇടുക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നെന്നും ജാഫര്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്നും മത്സരിക്കുന്നവരില്‍ അര്‍ഹതപ്പെട്ടവര്‍ ജയിക്കട്ടെയെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. ഉടുമ്പനൂര്‍ അമയപ്ര എല്‍പി സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

അഞ്ചു വര്‍ഷം നല്ല ഭരണമാണ് ഇവിടെ നടന്നത്. ആര്‍ക്കും പട്ടിണിയൊന്നുമില്ലാതെ. പ്രളയങ്ങള്‍ വന്നപ്പോഴും മഹാമാരി വന്നപ്പോഴും സംരക്ഷിച്ച സര്‍ക്കാരാണിത്. അവര്‍ തന്നെ വരണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ തന്നെ വരുമെന്നാണ് പ്രതീക്ഷ. മറ്റു ആരോപണങ്ങളെല്ലാം തെറ്റാണെന്ന് മനുഷ്യന്‍മാര്‍ക്ക് മനസിലാകും. ഞാന്‍ സിനിമാപ്രവര്‍ത്തകനാണെങ്കിലും വാര്‍ത്തകളെല്ലാം കാണുന്ന വ്യക്തിയാണ്.

നേരത്തെ നടന്‍ ആസിഫ് അലിയും ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അഭിപ്രായപ്പെട്ടിരുന്നു.

×