‘തട്ടുകട മുതൽ സെമിത്തേരി വരെ’ ; വ്യത്യസ്ത മേക്കോവറിൽ ജഗദീഷ്

ഫിലിം ഡസ്ക്
Tuesday, March 2, 2021

ജഗദീഷ് നായകനായെത്തുന്ന പുതിയ ചിത്രം ‘തട്ടുകട മുതൽ സെമിത്തേരിവരെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാലിന്റേയും മഞ്ജു വാര്യരുടെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ പ്രായം ചെന്ന വ്യക്തിയുടെ വേഷത്തിലാണ് ജഗദീഷ് എത്തുന്നത്.

‘ജഗദീഷിനും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകളും’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം വായിച്ചുകൊണ്ടിരുന്ന ജഗദീഷും അദ്ദേഹത്തിന്റെ തോളിൽ ചാരി ഇരിക്കുന്ന ശ്രീയ രമേശുമാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സിറാജ് ഫാന്റസിയാണ്. ഓൺലൈൻ മൂവീസിന്റെ ബാനറിൽ ഷമീർ അലിയാണ് സിനിമ നിർമ്മിക്കുന്നത്. ഗോപി സുന്ദർ പശ്ചാത്തല സംഗീതം ഒരുക്കുന്നു.

അനീഷ് തിരൂർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റിംഗ്- ഷമീർ, സംഗീതം- ഷഫീക് റഹ്മാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ഷാജി ഓറഞ്ച്, സ്പീഡ് റഷീദ്, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ.

×