‘ഓർമ്മിക്കപ്പെടുക എന്നതിൽ പരം സന്തോഷം വേറെന്തുണ്ട്!’ പിറന്നാൾ കേക്ക് മുറിച്ച് ജ​ഗതി

ഫിലിം ഡസ്ക്
Tuesday, January 5, 2021

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജ​ഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാളാണ്. 1951 ജനുവരി അഞ്ചിന് ജഗതിയിലാണ് അദ്ദേഹത്തിന്റെ ജനിച്ചത്. മൂന്നാം വയസ്സിലാണ് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്. ജഗതി എൻ കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിലായിരുന്നു അത്.

അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിൽ ”ചട്ടമ്പിക്കല്യാണി” എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യ വേഷം അഭിനയിച്ചത്. 2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിന്റെ രൂപത്തിൽ എത്തിയ ദുരന്തം കഴിഞ്ഞ എട്ട് വർഷമായി ഈ അതുല്യ പ്രതിഭയെ ബി​ഗ് സ്ക്രീനിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ്.

ഇന്ന് പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോ കണ്ട് ആരാധകരേറെയും പറഞ്ഞത് ജ​ഗതിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിനെക്കുറിച്ചാണ്. “ഓർമ്മിക്കപ്പെടുക എന്നതിൽ പരം സന്തോഷം വേറെന്തുണ്ട്!” എന്ന് കുറിച്ചാണ് ഈ വിഡിയോ ആരാധകരിലേക്കെത്തിയത്. ഭാര്യയും മക്കളും കൊച്ചുമക്കളും ആഘോഷത്തിന് ഒപ്പമുണ്ടായിരുന്നു.

×