പാലക്കാട് : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജയ്‌ഹോ പദയാത്രയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പദയാത്രികനാകുന്നു. മാര്‍ച്ച് പത്തിന് തച്ചമ്പാറയില്‍ നിന്നും കല്ലടിക്കോട് വരെയുളള എട്ട് കിലോമീറ്റര്‍ ദൂരമാണ് രമേശ് ചെന്നിത്തല നടക്കുന്നത്.
തുടര്‍ന്ന് കല്ലടിക്കോട് വെച്ച് നടക്കുന്ന പൊതുസമ്മേളനം വൈകീട്ട് ഏഴിന് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. പ്രവര്‍ത്തകരുടെ ആവേശമാണ് യാത്രയില്‍ അവര്‍ക്കൊപ്പം പങ്കാളിയാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു .
കഴിഞ്ഞ 19-ന് കൊഴിഞ്ഞാമ്പാറയില്‍ നിന്നാരംഭിച്ച 361 കിലോമീറ്റര്‍ പദയാത്ര 128 കിലോമീറ്റര്‍ പിന്നിട്ട് 34 പഞ്ചായത്തുകളിലെ പര്യടനം പൂര്‍ത്തിയാക്കി . വരും ദിനങ്ങളില്‍ കുടുതല്‍ നേതാക്കള്‍ പദയാത്രയുമായി ബന്ധപ്പെട്ട പൊതുസമ്മേളനങ്ങള്‍ക്ക് എത്തിച്ചേരുമെന്ന് കോ-ഓര്‍സിനേറ്റര്‍ കുടിയായ കെ.പി.സി.സി.സെക്രട്ടറി സി.ചന്ദ്രന്‍ പറഞ്ഞു. പെരിങ്ങോട്ടുകുറുശ്ശിയില്‍ 27നു വൈകീട്ട് ആറിന് നടക്കുന്ന പൊതു സമ്മേളനം വി.ടി.ബല്‍റാം എം.എല്‍.എ.ഉത്ഘാടനം ചെയ്യും.
മാര്‍ച്ച് ഒന്നിന് വൈകീട്ട് ആറിന് വല്ലപ്പുഴയില്‍ വെച്ച്‌നടക്കുന്ന പൊതുസമ്മേളനത്തിന്റെ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കും.
രണ്ടിന് കുളപ്പുളളിയില്‍ കെ.പി.സി.സി.വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍, മൂന്നിന് കുമ്പിടിയില്‍ വി.എസ്.ജോയ്, അഞ്ചിന് കെ.പി.സി.സി. ജന. സെക്രട്ടറി പി.എം. സുരേഷ് ബാബു, എട്ടിന് അലനെല്ലുരില്‍ മുന്‍ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍,റോജി.എം.ജോണ്‍ എം.എല്‍.എ.ഒമ്പതിന് അഗളിയില്‍ കെ.മുരളീധരന്‍ എം.എല്‍.എ. പതിനൊന്നിന് മുണ്ടൂല്‍ വി.ഡി.സതീശന്‍ എം.എല്‍.എ. പതിമൂന്നിന് പിരായിരിയില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. എന്നിവര്‍ പൊതുസമ്മേളനങ്ങള്‍ ഉത്ഘാടനം ചെയ്യും.
പതിനഞ്ചിന് പാലക്കാട് നടക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി.ജന.സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉത്ഘാടനം ചെയ്യും.
https://www.facebook.com/vksreekandan/videos/545642509291002/