ഡൽഹി: പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടന ജയ്ഷെ മുഹമ്മദ് കശ്മീർ താഴ്‍വരയിൽ മൂന്നു കാർ ബോംബ് സ്ഫോടനങ്ങൾക്കു പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ പുൽവാമയിൽ മേയ് 28ന് നടന്ന 2019 മോഡൽ സ്ഫോടന നീക്കം ഇത്തരത്തിൽ ഉള്ളതായിരുന്നുവെന്നു ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. കശ്മീരിൽ പുൽവാമ മോഡൽ ആക്രമണങ്ങൾക്കു ജയ്ഷെ മുഹമ്മദ് ഇനിയും മുതിർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.
/sathyam/media/post_attachments/S3tLFrFyXGHAVwNyC8SO.jpg)
ജമ്മു കശ്മീരിലെ പുൽവാമയിൽ 20 കിലോ സ്ഫോടകവസ്തുക്കളുമായി വന്ന വാഹനം മേയ് 28ന് സുരക്ഷാ സേന പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചതിനു സമാനമായ ഇംപ്രോവൈസിഡ് എക്സ്പ്ലോസിവ് ഡിവൈസ് (ഐഇഡി) തന്നെയാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്റലിജൻസ് വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസവും പുൽവാമയിൽ സമാനമായ ശ്രമം നടന്നിരുന്നു. ആക്രമണത്തിനായി സജ്ജമാക്കിയ സ്ഫോടക വസ്തുക്കൾ നിറച്ച കാർ സുരക്ഷാസേന കണ്ടെത്തി നിർജീവമാക്കുകയായിരുന്നു. ഈ ആക്രമണത്തിനും പദ്ധതി തയാറാക്കിയത് ജയ്ഷെ മുഹമ്മദ് ആണെന്നു സുരക്ഷാ ഏജൻസികൾ പറയുന്നു.
2019 ലെ പുൽവാമ ആക്രമണത്തിൽ ബോംബുകള്‍ നിര്‍മിച്ച് നൽകിയ ഭീകരൻ ഇസ്മയിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായി നടന്ന വെടിവയ്പ്പിൽ െകാല്ലപ്പെട്ടിരുന്നു. ജയ്ഷെ തലവനും കൊടും ഭീകരനുമായ മസൂദ് അസ്ഹറിന്റെ അന്തരവനാണ് ഇയാളെന്നാണു വിവരം.
2019 ഫെബ്രുവരി 14നു പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരർ ഐഇഡി ഉപയോഗിച്ചു നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ജയ്ഷെ ഭീകര ക്യാംപിൽ ഇന്ത്യ മിന്നലാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി കശ്മീർ അതിർത്തിയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us