കാബൂള്‍: അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ നഗരമായ ജലാലാബാദില്‍ താലിബാനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 12 ലധികം പേര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ താലിബാന്‍ പതാക നീക്കി അഫ്ഗാനിസ്താന്റെ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
#Taliban firing on protesters in Jalalabad city and beaten some video journalists. #Afghanidtanpic.twitter.com/AbM2JHg9I2
— Pajhwok Afghan News (@pajhwok) August 18, 2021
അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായാണ് ഒരുകൂട്ടം ജനങ്ങൾ ജലാലാബാദ് നഗരപ്രദേശത്ത് താലിബാൻ പതാക മാറ്റി പകരം അഫ്ഗാൻ പതാക ഉയർത്താൻ ശ്രമിച്ചത്. താലിബാൻ അംഗങ്ങൾ ആകാശത്തേക്കു വെടിവയ്ക്കുന്നതും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആളുകളെ ബാറ്റൺ ഉപയോഗിച്ച് ആക്രമിക്കുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ കാണാം.