ജലന്ധര്‍: ജലന്ധര്‍ - ഫഗ് വാര ഹൈവേയ്ക്ക് സമീപം അമിത വേഗതയില്‍ എത്തിയ പൊലീസ് വാഹനം ഇടിച്ച് ഒരു സ്ത്രീ മരിച്ചു. മറ്റൊരു സത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ മരിച്ച യുവതിയുടെ ബന്ധുക്കള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.
/sathyam/media/post_attachments/7cuP9nz2CuhGyJcxORfE.jpg)
രണ്ട് സ്ത്രീകളും റോഡിന് സമീപം നില്‍ക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ വാഹനം ഇരുവരെയും ഇടിപ്പിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു സത്രീ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. ധനോവാലി സ്വദേശിയായ നവജ്യോത്കൗര്‍ ആണ് മരിച്ചത്.
ഒരു കാര്‍ഷോറൂമിലെ ജീവനക്കാരിയാണ് നവജ്യോത് കൗര്‍. രാവിലെ സുഹൃത്തിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നവജ്യോത് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ കൗറിന്റെ ബന്ധുക്കള്‍ ഹൈവെ ഉപരോധിച്ചു. തുടര്‍ന്ന് വന്‍ ഗതാഗതകുരുക്ക് ഉണ്ടാവുകയും ചെയ്തു. അതേസമയം അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി ബല്‍വീന്ദര്‍ ഇക്ബാല്‍ സിങ് പറഞ്ഞു