Advertisment

പത്തനാപുരം പാടത്ത് കശുമാവിൻ തോട്ടത്തിൽ കണ്ടെത്തിയ ജലാറ്റിന്‍സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിയിൽ

New Update

കൊല്ലം : പത്തനാപുരം പാടത്ത് കശുമാവിൻ തോട്ടത്തിൽ കണ്ടെത്തിയ ജലാറ്റിന്‍സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിയിൽ. ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് ഇവ ആർക്കാണ് വിറ്റതെന്ന് കണ്ടെത്താനായില്ല.

Advertisment

publive-image

സംസ്ഥാന പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും. തോട്ടത്തിൽ നിന്ന് ലഭിച്ച ഡിറ്റനേറ്റര്‍ സ്‌ഫോടകശേഷിയില്ലാത്തതാണ്. മൂന്നാഴ്ച മുൻപാണ് സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം.

ഭീതിപരത്തനാണോ സ്‌ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നു.

jalatin sticks
Advertisment