മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ നല്‍കിയ മറുപടിക്കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണം ; ചെന്നിത്തലയെ വെല്ലുവിളിച്ച് കെടി ജലീല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, December 7, 2019

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെടി ജലീല്‍. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ നല്‍കിയ മറുപടിക്കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ പരാമര്‍ശമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയുന്നത് താന്‍ ചെയ്യുമെന്നും കെടി ജലീല്‍ കോഴിക്കോട്ട് പറഞ്ഞു.

അതിനിടെ മന്ത്രി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു, ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പിന്നീട് പൊലീസുമായി ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി.

×