കൊച്ചാപ്പക്ക് പിന്നാലെ ചിറ്റപ്പനും; വരിവരിയായി മന്ത്രിമാര്‍ സ്വപ്‌ന വലയത്തില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ കൂടുതല്‍ മന്ത്രിമാരുടെ ബന്ധങ്ങളും പുറത്തുവരുന്നതോടെ പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ വരിവരിയായി അന്വേഷണ സംഘങ്ങള്‍ക്ക് മുന്നിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് ഇപ്പോള്‍.

Advertisment

publive-image

ബന്ധുനിയമനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായ കെ.ടി. ജലീലും ഇ.പി. ജയരാജനുമാണ് ആരോപണങ്ങളുടെ മുന്നിലേക്ക് വന്നുപെട്ടിരിക്കുന്നത്. കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രി ഇ.പി. ജയരാജന്റെ മകന് സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്നും ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്നുമുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മിഷന്‍ വാങ്ങിയതിന് ചിറ്റപ്പന്‍ മന്ത്രിയെന്ന ഇ.പി. ജയരാജന്റെ മകനെയാണ് ഇനി ഉടന്‍ ചോദ്യം ചെയ്യുകയെന്നാണ് സൂചന.

നാല് കോടി രൂപ കമ്മീഷനില്‍ മന്ത്രിപുത്രനും പങ്ക് പറ്റിയതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കൈരളി ചാനലിലൂടെ തന്നെ ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തകയും മന്ത്രി തോമസ് ഐസക്ക് ശരിവെക്കുകയും ചെയ്തിരുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും ഹോട്ടല്‍ റൂമില്‍ ഒപ്പമുള്ള ചിത്രങ്ങളും തെളിവായി ലഭിച്ചിട്ടുണ്ട്. പുത്രനിലൂടെ മന്ത്രിയിലേക്കും അന്വേഷണം എത്തുമെന്നാണ് കരുതുന്നത്.

Advertisment