ജാമിയ സര്‍വകലാശാലയുടെ ഗേറ്റില്‍ അര്‍ധരാത്രി വെടിവയ്പ്പ്

New Update

ന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയുടെ ഗേറ്റില്‍ അര്‍ദ്ധരാത്രിയില്‍ വെടിവയ്പ്. ആര്‍ക്കും പരുക്കില്ല. അഞ്ചാം ഗേറ്റിലാണ് ചുവന്ന സ്‌കൂട്ടിയിലെത്തിയ രണ്ടു പേരാണു വെടിയുതിര്‍ത്തതെന്നു ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. അവരിലൊരാള്‍ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു.

Advertisment

publive-image

കഴിഞ്ഞ നാലു ദിവസത്തിനിടെ ഡല്‍ഹിയിലുണ്ടായ മൂന്നാമത്തെ വെടിവയ്പാണിത്. സമരഭൂമിയായ ഷഹീന്‍ ബാഗില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണു സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൗരത്വസമരത്തിനായി രാത്രി ജാമിയ ഗേറ്റുകള്‍ക്കു സമീപം ചെറിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു.

വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിമാറുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോകളില്‍ കാണാം. സംഭവത്തെത്തുടര്‍ന്നു കൂടുതല്‍ ആളുകള്‍ അവിടേക്ക് എത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിച്ചെങ്കിലും വെടിവയ്പു നടന്നതിന്റെ തെളിവുകളൊന്നും ലഭ്യമല്ല.

university attack jamia mallia
Advertisment