Advertisment

“നമ്മുടെ സൈനികർ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിൽ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവൻവെച്ച് പാകിസ്താൻ ‘ട്വന്റി ട്വന്റി’ കളിക്കുകയാണ്. ജമ്മുകശ്മീരിൽ ഒൻപതു സൈനികർ കൊല്ലപ്പെട്ടിരിക്കെ പാകിസ്താനുമായി ഒക്ടോബർ 24-ന് കളിക്കാൻ പോവുകയാണോ? കേന്ദ്രത്തോട് ചോദ്യവുമായി അസദുദ്ദീന്‍ ഒവൈസി

New Update

ഹൈദരാബാദ്: കശ്മീരില്‍ സൈനികരും സാധാരണക്കാരും ഭീകരരുടെ ആക്രമണത്തില്‍ കൊല ചെയ്യപ്പെടുമ്പോള്‍ പാകിസ്ഥാനുമായി ഇന്ത്യ ട്വന്‍റി ട്വന്‍റി കളിക്കാന്‍ പോവുകയാണോ എന്ന് അസദുദ്ദീന്‍ ഒവൈസി എംപി .

Advertisment

publive-image

“നമ്മുടെ സൈനികർ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിൽ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവൻവെച്ച് പാകിസ്താൻ ‘ട്വന്റി ട്വന്റി’ കളിക്കുകയാണ്. ജമ്മുകശ്മീരിൽ ഒൻപതു സൈനികർ കൊല്ലപ്പെട്ടിരിക്കെ പാകിസ്താനുമായി ഒക്ടോബർ 24-ന് കളിക്കാൻ പോവുകയാണോ?” -അസദുദ്ദീന്‍ ഒവൈസി എംപി ചോദിക്കുന്നു.

“ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് കശ്മീരിൽ പൗരന്മാരെ ലക്ഷ്യമിട്ട് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾക്കു കാരണം. ബിഹാറിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ കൊല്ലപ്പെടുന്നു. ചിലരെ മാത്രം ലക്ഷ്യമിട്ടുള്ള കൊല നടക്കുന്നു. ഇന്റലിജൻസ് ബ്യൂറോയും അമിത് ഷായും ഇവിടെ എന്താണ് ചെയ്യുന്നത്? ഇതെല്ലാം കേന്ദ്രത്തിന്റെ പരാജയമാണ്” -ഓവൈസി പറഞ്ഞു.

jammu kashmir#
Advertisment