ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രാംബാനില് മൂന്ന് വയസുകാരിയെ പതിനെട്ടുകാരന് മാനഭംഗപ്പെടുത്തി. സംഭവത്തില്‍ കുറ്റക്കാരനായ പവന് സിംഗിനെ പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം.
/sathyam/media/post_attachments/onlwEWBbgKmyPRM6Zpua.jpg)
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ പവന് സിംഗ് തന്റെ മുറിയിലേക്ക് കൂട്ടിയെക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടി കരയുന്നത് കേട്ട് അമ്മ സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് പവനെ അറസ്റ്റു ചെയ്തു.പവനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.