ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി അറസ്റ്റില്‍

New Update

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി അറസ്റ്റില്‍. ആയുധങ്ങളും വെടിമരുന്നും ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. നിഹാമ ചെക്ക് പോയിന്‍റില്‍ വെച്ചാണ് ശാക്കിര്‍ അലി പിടിയിലാകുന്നത്. കുല്‍ഗാമിലെ ദംഹാല്‍ ഹാഞ്ചിപോറയിലാണ് ഇയാളുടെ താമസം.

Advertisment

publive-image

കേസ് രജിസ്റ്റര്‍ ചെയ്ത ദംഹാല്‍ ഹാഞ്ചിപോറ പൊലീസ് അന്വേഷണം തുടങ്ങി.2018ല്‍ അലിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.

ഏപ്രില്‍ 14ന് കാണാതായ ഇയാള്‍ തീവ്രവാദി സംഘത്തില്‍ ചേരുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

jammu kashmir terror arrest
Advertisment