ജമ്മു: ജമ്മു മുനിസിപ്പല്‍ കോര്പ്പറേഷന് (ജെഎംസി) ഡപ്യൂട്ടി മേയര്‍ പൂര്‍ണിമ ശര്‍മ, മുന്‍ എംഎല്‍എ രാജേഷ് ഗുപ്ത എന്നിവരുള്‍പ്പെടെ ലോക്ക്ഡൗണ്‍ ലംഘിച്ച മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. നൂറുകണക്കിന് ആളുകള്‍ കഴിയുന്ന തിയറ്ററില്‍ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്ത സംഭവത്തിലാണ് കേസെടുത്തത്.
/sathyam/media/post_attachments/QrLUu9RzmZc8VmkPzrUu.jpg)
പൂര്‍ണിമ ശര്‍മയ്ക്കും രാജേഷ് ഗുപ്തയ്ക്കുമൊപ്പം മുനിസിപ്പല്‍ കൗണ്‍സിലറും ബിജെപി നേതാവുമായ സന്ധ്യ ഗുപ്തയുമുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കാതെയായിരുന്നു സാമഗ്രികള്‍ വിതരണം ചെയ്തത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെ വന്നു. ഇതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.