പുൽവാമയിലെ ജുമാ മസ്ജിദിൽ വൻ തീപിടുത്തം

New Update

ജമ്മു; ജമ്മു കശ്മീരിലെ പുൽവാമയിലെ ത്രാൽ പ്രദേശത്തെ ജുമാ മസ്ജിദിൽ തീപിടുത്തം.സംഭവസമയം ആരും തന്നെ മസ്ജിദിനുള്ളിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Advertisment

publive-image

പ്രദേശവാസികളാണ് മസ്ജിദിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

പുൽവാമയിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജമ്മു കശ്മീർ പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Advertisment