ജമ്മു: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കുല്‍ഗാം ജില്ലയിലാണ് വെടിവെയ്പ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റതായി ജമ്മു കശ്മീര്‍ പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തു. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തിവരികയായിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കശ്മീരിലെ നാല് ജില്ലകളില്‍ തിങ്കളാഴ്ച റെയ്ഡുകള്‍ നടത്തിയിരുന്നു. നിരോധിത, പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനകള്‍ ജമ്മുകശ്മീരിനെതിരെ ഗൂഢാലോചന നടത്തുന്നെന്ന റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. കുല്‍ഗാം, ബന്ദിപോറ, ഷോപ്പിയാന്‍, പുല്‍വാമ എന്നീ നാല് ജില്ലകളിലെ 12 സ്ഥലങ്ങളില്‍ പരിശോധനയുടെ ഭാഗമായി റെയ്ഡ് നടത്തി.
നിരോധിത തീവ്രവാദ സംഘടനകളുടെ പുതുതായി രൂപീകരിച്ച ശാഖകളുമായും അനുബന്ധ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഹൈബ്രിഡ് തീവ്രവാദികളുടെ താമസസ്ഥലങ്ങളായിരുന്നു ഇവ. ഈ സംഘടനകളുടെ അനുഭാവികളുടെയും നേതാക്കന്മാരുടെയും സ്ഥലങ്ങളിലും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.