Advertisment

റിപ്പബ്ലിക് ദിനം: ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ജമ്മു കാശ്മീര്‍ പൊലീസ്,​ അഞ്ച് ജെയ്ഷെ ഭീകരര്‍ പിടിയില്‍

New Update

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭീകരാക്രമണ പദ്ധതി ജമ്മു കാശ്മീര്‍ പൊലീസ് തകര്‍ത്തു.

Advertisment

publive-image

അ‌ഞ്ചു ജെയ്ഷെ ഭീകരര്‍ പിടിയിലായതായും ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടിയെന്നും പൊലീസ് അറിയിച്ചു.

ഇസാസ് അഹമ്മദ് ഷെയ്ഖ്, ഉമര്‍ ഹമീദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ്, സഹീല്‍ ഫാറൂഖ് ജോഗ്രി, നസ്രത്ത് അഹമ്മദ് മിര്‍ എന്നിവരാണ് അറസ്റ്റിലായത്. ശ്രീനഗര്‍ സ്വദേശികളാണ് ഇവരെല്ലാം. ഹസ്രത്ത്ബാല്‍ പ്രദേശത്ത് അടുത്തിടെ നടന്ന രണ്ട് ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് പിന്നിലും ഇവരാണെന്ന് പൊലീസ് പറഞ്ഞു.

കണ്ടെത്തിയ ആയുധങ്ങളില്‍ നിന്ന് ഇവര്‍ വലിയതോതിലുളള ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് വ്യക്തമാണെന്ന് സെന്‍ട്രല്‍ കശ്മീര്‍ ഡിഐജി വി കെ ബേഡി പറഞ്ഞു. ഇവരുടെ തുടര്‍പദ്ധതികളെ കുറിച്ചും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചെറിയ ആയുധങ്ങള്‍, വാക്കി ടോക്കികള്‍, സ്‌ഫോടകവസ്തുക്കള്‍, ജലാറ്റിന്‍ സ്റ്റിക്കുകള്‍, നൈട്രിക് ആസിഡ് ബോട്ടിലുകള്‍ ഉള്‍പ്പെടെ ഭീകരാക്രമണത്തിന് ഉപയോഗിക്കാന്‍ കരുതിയിരുന്ന വസ്തുക്കളാണ് കണ്ടെടുത്തത്.

jammur terror arrest
Advertisment