New Update
/sathyam/media/post_attachments/wNCAYzFaC9nD9uj0x22H.jpg)
കൊച്ചി: തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷൽ ട്രെയിനും പുനഃസ്ഥാപിച്ചു.
Advertisment
തീവണ്ടികള്‍ റദ്ദാക്കിയത് സംബന്ധിച്ച യാതൊരു അറിയിപ്പും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കേരളത്തില്‍ ഓടുന്ന എല്ലാ തീവണ്ടികളും സാധാരണ നിലയില്‍ സര്‍വീസ് തുടരുമെന്നും പാലക്കാട് റെയില്‍ ഡിവിഷന്‍ പി.ആര്‍.ഒ ഗോപിനാഥ് അറിയിച്ചു.
അതേസമയം ജനശതാബ്ദിക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല. തലശേരി, വടകര, ചങ്ങനാശേരി, കായംകുളം, വർക്കല, ആലുവ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്കു അവ അനുവദിക്കുമെന്നു അധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us