ജനമൈത്രി ട്രെയിനിംഗ് സെന്‍റര്‍ നവീകരിച്ചു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, May 30, 2020

വലപ്പാട്: വലപ്പാട് സ്റ്റേഷനില്‍ മണപ്പുറം ഗ്രൂപ്പിന്‍റെയും, ലയണ്‍സ് ക്ലബ്സ് ഇന്‍റര്‍നാഷണലിന്‍റേയും സഹകരണത്തോടു കൂടി ജനമൈത്രി ട്രെയിനിംഗ് സെന്‍റര്‍ നവീകരിച്ചു. പുതുക്കി പണിത ട്രെയിനിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം ലയണ്‍ ഡിസ്ട്രിക്ട് 318 ഡി യുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എലെക്ട് ലയണ്‍ സുഷമ നന്ദകുമാര്‍ നിര്‍വഹിച്ചു.

സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ സുമേഷ്. കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്. ഐ അരിസ്റ്റോട്ടില്‍ വി.പി. സ്വാഗതവും സ്റ്റേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ വി.എ. നൂറുദ്ധീന്‍ നന്ദിയും പറഞ്ഞു. എസ്.ഐ മാരായ സി.എസ് സ്റ്റീഫന്‍, ഷാജു എ.സി. മണപ്പുറം ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബര്‍ട്ട്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം അഷ്റഫ് തുടങ്ങിയവരും പങ്കെടുത്തു.

×