ടോക്യോ: ഒളിമ്പിക്‌സില്‍ വനിതാ സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ സ്വര്‍ണവും വെള്ളിയും നേടിയത് സ്‌കൂള്‍ കുട്ടികള്‍. ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച് ഒളിംപിക്സിൽ സ്വർണവും വെള്ളിയും നേടിയ രണ്ട് 13 വയസ്സുകാരാണ് ഇപ്പോൾ ടോക്കിയോ ഒളിംപിക്സിലെ താരങ്ങൾ.
Congratulations ??Momiji Nishiya?? gold medal in #skateboarding at only 13 years old pic.twitter.com/wbHWFfOpt4
— Iruk (@IRUKLugo) July 26, 2021
ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചത് ജപ്പാന്‍ താരം മോമിജി നിഷിയയും ബ്രസീല്‍ താരം റെയ്‌സ ലീലുമാണ്. ജപ്പാന്റെ ഫ്യൂന നകായാമയ്ക്കാണ് വെങ്കലം. ഫ്യൂന നകായാമയ്ക്കും പ്രായം അധികമില്ല. പതിനാറ് വയസ്സ് മാത്രം! ഇതേ ഇനത്തില്‍ പുരുഷ വിഭാഗത്തിലും സ്വര്‍ണം നേടിയത് ജപ്പാന്‍ തന്നെയാണ്. 22 വയസ്സുകാരനായ യൂട്ടോ ഹോറിഗോമിയാണ് ഒന്നാമതെത്തിയത്.
? 13 years old
— 7Olympics (@7olympics) July 26, 2021
? 13 years old
? 16 years old
The women's street #skateboarding produced an historic day! #Tokyo2020 | #7Olympicspic.twitter.com/cBOa79LKVG