Advertisment

ടോക്യോ ഒളിമ്പിക്‌സിൽ ആദ്യ ജയം ജപ്പാന്; സോഫ്റ്റ് ബോളിൽ ഒസ്‌ട്രേലിയയെ 8-1 ന് തോൽപ്പിച്ചു

New Update

publive-image

ടോക്യോ ഒളിമ്പിക്‌സിൽ ആദ്യ ജയം ജപ്പാന്. സോഫ്റ്റ് ബോളിൽ ഒസ്‌ട്രേലിയയെ 8-1 ന് തോൽപ്പിച്ചുകൊണ്ടാണ് ജപ്പാൻ ആദ്യ വിജയം സ്വന്തമാക്കിയത്.ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാന്റെ വിജയത്തിന് കാരണമായി.കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് മഹാമാരിയെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്.

കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 201 പേരടങ്ങുന്ന സംഘമാണ് ടോക്കിയോ ഒളിമ്പിക്‌സിനായി എത്തിയത്. ഇതിൽ 126 കായിക താരങ്ങളും 75 പേർ സപ്പോർട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യൽസുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

Advertisment