ചാന്ദ്രയാത്രയ്ക്ക് കൂടെ പോകാൻ ഈ കോടീശ്വരന് ഒരു പെണ്ണു വേണം; വയസ് 20നു മുകളിൽ, പക്ഷേ, സിംഗിളായിരിക്കണം ..!!

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, January 13, 2020

ടോക്കിയോ: 2023ലേക്ക് പ്ലാൻ ചെയ്തിരിക്കുന്ന ചാന്ദ്രയാത്രയ്ക്ക് കമ്പനി നൽകാൻ സിംഗിളായ ഒരു പെൺസുഹൃത്തിനെ തേടി ജപ്പാനിൽ നിന്നുള്ള കോടീശ്വരൻ. ജപ്പാനിലെ ഓൺലൈൻ ഫാഷൻ കമ്പനിയായ സോസോയുടെ മുൻ തലവനായ യുസാകു മസാവയാണ് ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് കൂട്ടായി ഒരു പെണ്ണിനെ തേടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഓൺലൈനിലാണ് പരസ്യം നൽകിയിരിക്കുന്നത്.

എന്നാൽ, കൂട്ടായി എത്തുന്ന പെണ്ണ് എങ്ങനെയായിരിക്കണം എന്നത് സംബന്ധച്ച് ചില നിബന്ധനകളൊക്കെ യുസാകുവിന് ഉണ്ട്. 20 വയസിന് മുകളിൽ പ്രായം വേണം. മാത്രമല്ല, അവിവാഹിതയായിരിക്കണം. മറ്റ് പ്രണയബന്ധങ്ങളൊന്നും ഉണ്ടാകാനും പാടില്ല. കൂടാതെ, ചന്ദ്രനിൽ പോകാനുള്ള നല്ല താൽപര്യവും ഇവർക്ക് ഉണ്ടായിരിക്കണം.

അപേക്ഷ അയയ്ക്കാനുള്ള അവസാന തിയതി ജനുവരി 17 ആണ്. അപേക്ഷകരുമായി ഡേറ്റിംഗ് ഒക്കയുണ്ടാകും. അതിനു ശേഷം മാത്രമേ ചാന്ദ്രയാത്രയിലെ തന്‍റെ പങ്കാളിയെ യുസാകു തിരഞ്ഞെടുക്കുകയുള്ളൂ.

×