Advertisment

മാനവികതയ്ക്കു കളങ്കം ചാർത്തി വീണ്ടും ജാർഖണ്ഡ് !

New Update

ആഹാരത്തിനു പലരോടും യാചിച്ചു ലഭിക്കാതായപ്പോൾ രോഗി പ്രാവിനെപ്പിടിച്ചു പച്ചയ്ക്കുതിന്നു വിശപ്പടക്കി.

Advertisment

ജാർഖണ്ഡിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ( RIMS) കഴിഞ്ഞ ബുധനാഴ്ചനടന്ന സംഭവമാണിത്.

publive-image

മാനസിക അസ്വാസ്ഥ്യമുള്ള വനിതയെ നാട്ടുകാരാണ് RIMS ൽ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തത്. അത്തരക്കാരെ ഈ ആശുപത്രിയിൽ ആരും തിരിഞ്ഞുനോക്കുകയോ ചികിൽസ നൽകുകയോ ചെയ്യാറില്ല എന്നതും സത്യം.

ഡോക്ടേഴ്‌സ് ,നഴ്‌സുമാർ ,ആറ്റൻഡർമാർ ഒന്നും ഇവരെ ശ്രദ്ധിക്കുന്ന പതിവില്ല. വാർഡുകളിൽ ഇവരെ അഡ്മിറ്റ് ചെയ്യാതെ കോറിഡോറിലും , വരാന്തകളിലുമാണ് തള്ളുന്നത്. ബെഡ്ഡും ,ഷീറ്റും ,മരുന്നുകളുമൊന്നും ഇക്കൂട്ടർ ക്ക് ലഭിക്കാറുമില്ല. RIMS കിച്ചണിൽ നിന്നും ഇവർക്ക് ആഹാരമോ വെള്ളമോ നൽകുന്ന പതിവുമില്ല.

ആശുപത്രിയിൽ വരുന്ന സന്ദർശകരോട് ഭിക്ഷയാചിച്ചാണ് ഇവർ ആഹാരം കഴിക്കുന്നതും ജീവിക്കുന്നതും. നടക്കാനും എഴുന്നേൽക്കാനും കഴിയാത്തവരുടെ അവസ്ഥയാണ് അതി ശോചനീയം.കൂട്ടത്തിൽ കഴിയുന്ന വർക്ക് കിട്ടുന്നതിന്റെ പങ്കാണ് അവരുടെ ആശ്രയം.

publive-imageചിത്രത്തിൽ കാണുന്ന സ്ത്രീ രണ്ടുദിവസമായി ആഹാരം കഴിച്ചിട്ടെന്ന് പറയുന്നു. പലരോടുമവർ വിശക്കുന്നെ ന്നു പറഞ്ഞെങ്കിലും ആരും കനിഞ്ഞില്ല. അടുത്തുവന്നിരുന്ന ഒരു പ്രാവിനെ കമ്പിളിപുതപ്പിച്ചവർ പിടികൂടി പച്ചയ്ക്കു തിന്നു വിശപ്പടക്കുകയായിരുന്നു. ഇത് ക്യാമറയിൽ പകർത്തി ആളുകൾ RIMS അധികാരികളെ കാണിച്ചെങ്കിലും പ്രത്യേക പ്രതികരണമൊന്നുമുണ്ടായില്ല.

" ഇത്തരക്കാരെ അനാഥാലങ്ങളിലോ വൃദ്ധാശ്രമങ്ങളിലോ കൊണ്ടുപോയി പാർപ്പിക്കേണ്ടതിനുപകരം ആളുകൾ ആശുപത്രിയിൽ കൊണ്ടുവന്നുപേക്ഷിക്കുകയാണെന്നും ഇവിടെ സൈക്കിയാട്രി വിഭാഗം പ്രവർത്തിക്കുന്നില്ലെന്നും ഈ വിധത്തിലുള്ള രോഗികളാണ് ആശുപത്രി പരിസരം വൃത്തിഹീനവും മലിനവുമാക്കുന്നതുമെന്നുമാണ് RIMS ഡയറക്ടർ ഡോക്ടർ ഡി.കെ.സിംഗ് ന്റെ അഭിപ്രായം.

അഴിമതിക്കും കുറ്റകൃത്യങ്ങൾക്കും ജാതീയ ഉച്ചനീചത്വങ്ങൾക്കും പേരുകേട്ട നാടാണ് ബീഹാർ പോലെ ജാർഖണ്ഡും. മുൻപ് ബീഹാറിന്റെ ഭാഗമായിരുന്നു ഈ സംസ്ഥാനം. ഭരണവും അധികാരികളും മാറുന്നതല്ലാതെ കാതലായ സാമൂഹികപ്രശ്നങ്ങളിൽ ഇന്നും ഒരു മാറ്റവും അവിടെ വന്നിട്ടില്ല.പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ. ആസന്നഭാവിയിലും അതുണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്. അതിനുള്ള കാരണം ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനനായകർ അവിടെ വിരളമാണെന്നതുതന്നെ.

jarghand
Advertisment