ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ക്ക് തൃപ്തിയാകുമോ?….പേടിച്ച് ഞാന്‍ റാംപൂര്‍ വിട്ടെന്ന് കരുതിയോ?…. എനിക്കങ്ങനെ പോകാന്‍ കഴിയില്ല. …അസം ഖാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിക്കില്ല…. അസം ഖാന്റെ വീട്ടിലുമില്ലേ അമ്മയും പെങ്ങമാരും മകളുമൊക്കെ?…. അവരോട് നിങ്ങള്‍ ഇങ്ങനെയാണോ പെരുമാറുക?…. ജയിച്ചതിനുശേഷം ഞാന്‍ പറഞ്ഞത് തരാം ആരാണ് ജയപ്രദയെന്ന്: അസം ഖാന് മറുപടിയുമായി ജയപ്രദ

ന്യൂസ് ബ്യൂറോ, മുംബൈ
Monday, April 15, 2019

മുംബൈ: അസം ഖാന്റെ ‘കാക്കി അടിവസ്ത്ര’ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ.

താന്‍ മരിച്ചാല്‍ നിങ്ങള്‍ക്ക് തൃപ്തിയാകുമോയെന്ന് ജയപ്രദ ചോദിച്ചു. തെരഞ്ഞെടുപ്പില്‍ അസം ഖാനെ മത്സരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.

പേടിച്ച് ഞാന്‍ റാംപൂര്‍ വിട്ടെന്ന് കരുതിയോ? എനിക്കങ്ങനെ പോകാന്‍ കഴിയില്ല. അസം ഖാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിക്കില്ല.

കാരണം, അദ്ദേഹം ജയിച്ചാല്‍ ജനാധിപത്യത്തിന് എന്ത് സംഭവിക്കും? സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഒരുസ്ഥാനവും ഉണ്ടാകില്ല. നിങ്ങളുടെ (അസം ഖാന്റെ) വീട്ടിലുമില്ലേ അമ്മയും പെങ്ങമാരും മകളുമൊക്കെ?.

അവരോട് നിങ്ങള്‍ ഇങ്ങനെയാണോ പെരുമാറുക?. ഞാന്‍ തെരഞ്ഞെടുപ്പില്‍ ശക്തമായി പോരാടുകയും ജയിക്കുകയും ചെയ്യും. ജയിച്ചതിനുശേഷം ഞാന്‍ പറഞ്ഞത് തരാം ആരാണ് ജയപ്രദയെന്ന്- താരം കൂട്ടിച്ചേര്‍ത്തു.

×