New Update
/sathyam/media/post_attachments/EunPGeMUCENzJKU2197r.jpg)
തിരുവനന്തപുരം: മുന്‍ രഞ്ജി ക്രിക്കറ്റ് താരം കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് മകന്‍ അശ്വിനെ പൊലീസ് അറസ്റ്റു ചെയ്തു.
Advertisment
പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജയമോഹന്‍ തമ്പിയെ മകന്‍ തള്ളിയിട്ടതാണെന്നാണ് പൊലീസ് പറയുന്നത്. നെറ്റിയിലെ ആഴത്തിലുള്ള മുറിവായിരുന്നു മരണകാരണമായത്.
കഴിഞ്ഞ ദിവസം വീടിനുള്ളില്‍ ജയമോഹന്‍ തമ്പിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
1982-84 കാലഘട്ടത്തില്‍ കേരളത്തിനായി ആറ് രഞ്ജി ട്രോഫി മത്സരങ്ങള്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്. പിന്നീട് എസ്ബിടിക്ക് വേണ്ടി കളിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us