സംസ്‌കൃത ഗാനം ആലപിച്ച് കുചേലനായി ജയറാം; വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
New Update

ജയറാം കുചേലനായി എത്തുന്ന സംസ്‌കൃത ഭാഷാ ചിത്രമായ 'നമോ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മോഹന്‍ലാല്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

'നീല്‍ നീല്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് പ്രശാന്ത് കൃഷ്‍ണന്‍ ആണ്. സംസ്‍കൃതത്തിലുള്ള ഗാനം ഈണം നല്‍കി ആലപിച്ചിരിക്കുന്നത് പ്രശസ്‍ത സംഗീതജ്ഞനായ അനൂപ് ജലോട്ടയാണ്.

publive-image

വിജീഷ്‌ മണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. മൊട്ടയടിച്ച് ശരീര ഭാരം 20 കിലോയോളം കുറച്ചാണ് കഥാപാത്രത്തിന് വേണ്ടി ജയറാം രൂപഭാവം മാറ്റിയിരിക്കുന്നത്. പുരാണത്തിലെ കൃഷ്‍ണ-കുചേല കഥയാണ് ചിത്രം ആവിഷ്‍കരിക്കുന്നത്.

ആറ് ദേശിയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ബി.ലെനിനാണ് ചിത്രത്തിന്റെ എഡിറ്റർ. അനൂപ് ജലോട്ടയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മമ നയാന്‍, സര്‍ക്കാര്‍ ദേശായി, മൈഥിലി ജാവദ്കര്‍, രാജ് തുടങ്ങിയവരാണ് താരനിരയിൽ ഉള്ളത്. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.

jayaram kuchelan jayaram kuchelan
Advertisment